Friday, 23 December 2016


മര്‍കസ് നോളജ് സിറ്റിയില്‍ നിന്നും



നോളജ് സിറ്റിക്ക് കേരളത്തില്‍ ഒരു സെന്‍റ് സഥലം പോലുമില്ലെന്ന് വിളമ്പി ഖൗമിനെക്കൊണ്ട് തക്ബീര്‍ വിളിപ്പിച്ചവരുടെ ചങ്ക് പൊട്ടുന്ന ചില കാഴ്ചകള്‍ മര്‍കസ് നോളജ് സിറ്റിയില്‍ നിന്നും..

Monday, 19 December 2016

എസ്.വൈ.എസ് സംരക്ഷണ സമ്മേളനം



ശരീഅത്ത് നിയമങ്ങളില്‍ മാറ്റങ്ങള്‍ സാധ്യമല്ല

സുന്നികളെ ഒറ്റപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല

കേന്ദ്ര സര്‍ക്കാറിന് താക്കീതായി 

എസ്.വൈ.എസ് സംരക്ഷണ സമ്മേളനം

ശൈഖുന കാന്തപുരം ഉസ്താദ്



89ൽ ചെറിയൊരു വൃക്ഷതൈ മാത്രമായിരുന്നപ്പോൾ ചിലർ വന്നു അതിനെ ഒടിച്ചു കളയാനും അതിന്റെ ഇലകൾ പറിച്ചുകളയാനും ചിലർ കൂട്ടത്തോടെവന്നു പിഴുതെറിയാനും നോക്കി. വന്നവരൊക്കെയും തോറ്റ് പിന്മാറി.
അന്ന് വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങിയിരുന്നില്ല ,പറയത്തക്ക വലിപ്പവും ഉണ്ടായിരുന്നില്ല എന്നിട്ടും പിഴുതെറിയാൻ വന്ന വമ്പന്മാരൊക്കെയും തോറ്റ് പിന്മാറി.എന്നിട്ടും ചിലർ അരിശം തീരാതെ അതിനെ നശിപ്പിക്കാൻ
മത്സരിച്ചിറങ്ങി അവരറിയാതെ അത് വളർന്നു കൊണ്ടേയിരുന്നു.വർഷങ്ങൾ കടന്നു പോയി ഇപ്പൊ അതൊരു വടവൃക്ഷമായി മാറി.അതിന്റെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു അതിന്റെ ശാഖകൾ പടർന്ന് പന്തലിച്ചിരിക്കുന്നു.ഇതൊന്നും അറിയാതെ ചിലർ ഇന്നും അതിന്റെ ചുവട്ടിൽതന്നെ അതിനെ നശിപ്പിക്കാൻ വേണ്ടി ചിലർ അതിലേക്കു കല്ലെറിയുന്നു.അവരെറിയുന്ന കല്ലുകളൊന്നും മുകളിലോട്ടെത്തുന്നുപോലുമില്ല അത്രയും ഉയരത്തിൽ ഉയർന്നു നിൽക്കുന്നു.എറിയാനും നശിപ്പിക്കാനും വരുന്നവർക്കും അവരറിയാതെ അവർക്കും തണൽ നൽകുന്നു.
ഇതൊന്നും അറിയാതെ അവരെറിഞ്ഞു കൊണ്ടേയിരിക്കുന്നു അവരുടെ കൈകൾ കുഴയുകയല്ലാതെ ഒരേറുപോലും അതിനു മുകളിൽ പതിക്കുന്നില്ല,ചിലരുടെ ഏറുകൾ അവരിലേക്കുതന്നെ പതിക്കുന്നു.കാന്തപുരം വെറും പേരല്ല,,, വൻശക്തിയാണ്.
അത് കൊണ്ട് എതിരാളികൾക്ക് നേരിട്ട് വന്ന് നെഞ്ചുവിരിച്ച് എതിർക്കാൻ തന്റേടമില്ല....
നാഥനില്ലാത്ത നോട്ടീസുകളും പത്രങ്ങളും ശൈഖുനക്കെതിരെ ഇറങ്ങുന്നത് ഇത് കൊണ്ടാണ്....
ദീനി സേവന പാതയിൽ അക്ഷീണം പോരാടുന്ന നേതാവ്....
ശൈഖുന കാന്തപുരം ഉസ്താദ്..💖💔
യാ അള്ളാ......
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണമേ....
ആമീൻ

Friday, 14 October 2016

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍


സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രതികാര രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും ഉപേക്ഷിച്ച് സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കണം. അധികാരത്തിന്റെ പേരിലും രാഷ്ട്രീയ പകപോക്കലിന്റെ പേരിലും എതിരാളികളെ വകവരുത്തുന്നത് അപലപനീയമാണ്. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പ് വരുത്താനും രാഷ്ട്രീയ പാര്‍ട്ടികളും സമാധാനകാംക്ഷികളും അഭിപ്രായ സമന്വയത്തിലെത്തണം.
ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭയവിഹ്വലതയും സൃഷ്ടിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ചോരക്ക് പകരം ചോര എന്ന അവസ്ഥക്ക് അറുതിവരുത്താന്‍ സമാധാനകാംക്ഷികളായ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.