89ൽ ചെറിയൊരു വൃക്ഷതൈ മാത്രമായിരുന്നപ്പോൾ ചിലർ വന്നു അതിനെ ഒടിച്ചു കളയാനും അതിന്റെ ഇലകൾ പറിച്ചുകളയാനും ചിലർ കൂട്ടത്തോടെവന്നു പിഴുതെറിയാനും നോക്കി. വന്നവരൊക്കെയും തോറ്റ് പിന്മാറി.
അന്ന് വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങിയിരുന്നില്ല ,പറയത്തക്ക വലിപ്പവും ഉണ്ടായിരുന്നില്ല എന്നിട്ടും പിഴുതെറിയാൻ വന്ന വമ്പന്മാരൊക്കെയും തോറ്റ് പിന്മാറി.എന്നിട്ടും ചിലർ അരിശം തീരാതെ അതിനെ നശിപ്പിക്കാൻ
മത്സരിച്ചിറങ്ങി അവരറിയാതെ അത് വളർന്നു കൊണ്ടേയിരുന്നു.വർഷങ്ങൾ കടന്നു പോയി ഇപ്പൊ അതൊരു വടവൃക്ഷമായി മാറി.അതിന്റെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു അതിന്റെ ശാഖകൾ പടർന്ന് പന്തലിച്ചിരിക്കുന്നു.ഇതൊന്നും അറിയാതെ ചിലർ ഇന്നും അതിന്റെ ചുവട്ടിൽതന്നെ അതിനെ നശിപ്പിക്കാൻ വേണ്ടി ചിലർ അതിലേക്കു കല്ലെറിയുന്നു.അവരെറിയുന്ന കല്ലുകളൊന്നും മുകളിലോട്ടെത്തുന്നുപോലുമില്ല അത്രയും ഉയരത്തിൽ ഉയർന്നു നിൽക്കുന്നു.എറിയാനും നശിപ്പിക്കാനും വരുന്നവർക്കും അവരറിയാതെ അവർക്കും തണൽ നൽകുന്നു.
ഇതൊന്നും അറിയാതെ അവരെറിഞ്ഞു കൊണ്ടേയിരിക്കുന്നു അവരുടെ കൈകൾ കുഴയുകയല്ലാതെ ഒരേറുപോലും അതിനു മുകളിൽ പതിക്കുന്നില്ല,ചിലരുടെ ഏറുകൾ അവരിലേക്കുതന്നെ പതിക്കുന്നു.കാന്തപുരം വെറും പേരല്ല,,, വൻശക്തിയാണ്.
അത് കൊണ്ട് എതിരാളികൾക്ക് നേരിട്ട് വന്ന് നെഞ്ചുവിരിച്ച് എതിർക്കാൻ തന്റേടമില്ല....
നാഥനില്ലാത്ത നോട്ടീസുകളും പത്രങ്ങളും ശൈഖുനക്കെതിരെ ഇറങ്ങുന്നത് ഇത് കൊണ്ടാണ്....
ദീനി സേവന പാതയിൽ അക്ഷീണം പോരാടുന്ന നേതാവ്....
ശൈഖുന കാന്തപുരം ഉസ്താദ്..💖💔
യാ അള്ളാ......
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണമേ....
ആമീൻ
No comments:
Post a Comment